ആലപ്പുഴ: ജില്ല ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല കോടതി പരിസരത്ത് നടന്ന പരിസ്ഥിതി ദിനാചരണം നിയമസേവന അതോറിറ്റി ചെയർമാനും ജില്ല ജഡ്ജിയുമായ കെ.കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ പ്രമോദ് മുരളി അദ്ധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രഞ്ജിത് കൃഷ്ണൻ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, ഗവൺമെന്റ് പ്ലീഡർ അഡ്വ. വേണു, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി. വിധു, സെക്രട്ടറി വി.വിഷ്ണുരാജ്, പി.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.