thrikuratti-kshetram

മാന്നാർ: പരിസ്ഥിതി സംരക്ഷണത്തിനുള്ള അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് "നമ്മുടെ നാട്, നമ്മുടെ ഭാവി" എന്ന മുദ്രാവാക്യവുമായി ലോക പരിതസ്ഥിതിദിനത്തിൽ മരങ്ങൾ നട്ടും പരിസ്ഥിതി സന്ദേശങ്ങൾ പ്രചരിപ്പിച്ചും നാടെങ്ങും ആഘോഷിച്ചു.കേരള ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചിയുടെ സഹകരണത്തോടെ അപൂർവ സസ്യങ്ങൾ ക്ഷേത്രവളപ്പിൽ നട്ടു. തിരുവല്ല അസി.ദേവസ്വം കമ്മീഷണർ മുരളീധരൻ പിള്ള നാഗലിംഗ മരം നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ഉപദേശക സമിതി പ്രസിഡന്റ് ഹരികുമാർ ശിവം, സെക്രട്ടറി അനിൽ നായർ ഉത്രാടം, എയർ വൈസ് മാർഷൽ റിട്ട.പി.കെ.ശ്രീകുമാർ, വിംഗ് കമൻഡോർ റിട്ട.പരമേശ്വരൻ, മേജർ റിട്ട.ജയകുമാർ, അനിൽകുമാർ ശിവകൃപ, മനോജ്‌ ശിവശൈലം, കെ.കെ.നായർ, പ്രസന്ന ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

'ചോരാത്ത വീട്' പദ്ധതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ വൃക്ഷതൈ നട്ടുകൊണ്ട് പൊലീസ് സർക്കിൾ ഇൻസ്പക്ർ ബി.രാജേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പദ്ധതി ചെയർമാൻ കെ.എ. കരീം അദ്ധ്യക്ഷത വഹിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ സജി വർഗീസ്, പത്മകുമാർ, ഷെമീർ, ശ്രീകുമാർ, സുശാന്ത് പണിക്കർ, സാജിദ്, സിപ്സൺ, പദ്ധതി കൺവീനർ റോയി പുത്തൻപുരയ്ക്കൽ, കെ.ആർ.ശങ്കരനാരായണൻ, ഹാറൂൺമജീദ് എന്നിവർ സംസാരിച്ചു.

കേരള കോൺഗ്രസ്(എം) ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലോക പരിസ്ഥിതി ദിനാഘോഷം മാന്നാർ ഗവ.ആശുപത്രി അങ്കണത്തിൽ കേരള കോൺഗ്രസ്(എം) ഉന്നതാധികാര സമിതിയംഗം ജേക്കബ്തോമസ് അരികുപുറം മെഡിക്കൽ ഓഫീസർ ചിത്രസാബുവിന് വൃഷതൈ നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ്മാത്യു മുല്ലശ്ശേരിൽ, ജില്ലാ വൈസ് പ്രസിഡന്റ് രാജുതാമരവേലിൽ, ജില്ലാ ജനറൽസെക്രട്ടറി ദിപുപടകത്തിൽ, മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, കർഷകയൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം റോയി പുത്തൻപുരയ്ക്കൽ, നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് സജിമുക്കാത്താരിൽ, മാന്നാർ മണ്ഡലം വൈസ് പ്രസിഡന്റ് മാത്യു കെ.ഒ തുടങ്ങിയവർ പങ്കെടുത്തു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാന്നാർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈ നടീലും വിതരണവും നടന്നു. യൂണിറ്റ് പ്രസിഡന്റ് നിയാസ് മാന്നാർ ജില്ലാകമ്മിറ്റിയംഗം സാനുഭാസ്കറിന് വൃക്ഷതൈ നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോ.സെക്രട്ടറി ശുഭരാജേഷ് ഫലവൃക്ഷത്തൈ നട്ടു. സാനുഭാസ്കർ, രാജേഷ്, സാമുവൽ.പി.ജെ, ജിതേഷ് ചെന്നിത്തല, ജോർജ്ഫിലിപ്പ്, അനീഷ് കുമാർ, സാമു ഭാസ്കർ, മഹേഷ്.എം എന്നിവർ പങ്കെടുത്തു.