ph

കായംകുളം: ശ്രീനാരായണ ഇന്റർനാഷണൽ മോഡൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സ്കൂൾ മാനേജർ ഡോ.പി.പത്മകുമാർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ.ടി.എസ് വിജയശ്രീ , വൈസ് പ്രിൻസിപ്പൽ ഡേവിഡ് മാത്യു എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി. ശ്രീനാരായണ സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, ട്രഷറർ സുകുമാരബാബു, കമ്മിറ്റി അംഗം സി.ആർ. റോബിൻ എന്നിവർ സംസാരിച്ചു.അദ്ധ്യാപക പ്രതിനിധി വിജി നന്ദി പറഞ്ഞു.