കായംകുളം: യു.പ്രതിഭ എം.എൽ.എ രാജി വയ്ക്കണമെന്ന് ബി.ജെ.പി കായംകുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കായംകുളം മണ്ഡലത്തിൽ എം.എൽ.എ തികഞ്ഞ പരാജയമാണ് എന്നും വികസന കാര്യങ്ങളിൽ പുലർത്തുന്ന സമീപനം കായംകുളത്തെ 15 വർഷം പിന്നിലാക്കിയെന്നും ബി.ജെ.പി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് ഉദ്ഘാടനം ചെയ്തു. പ്രണവുംശ്രീകുമാർ,ജിതിൻ ദേവ്, പാലമുറ്റത്ത് വിജയകുമാർ,പാറയിൽ രാധാകൃഷ്ണൻ ,മഠത്തിൽ ബിജു ,അഡ്വ. കൃഷ്ണകുമാർ ,സദാശിവൻ തുടങ്ങിയവർ സംസാരിച്ചു.