ph

കായംകുളം: എസ്.എൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും നടന്നു. പരിസ്ഥിതി ദിനാഘോഷം വൃക്ഷത്തൈ നട്ടുക്കൊണ്ട്സാഹിത്യകാരൻ ഡോ.ചേരാവള്ളി ശശി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.ആർ വിശ്വംഭരൻ സ്വാഗതംപറഞ്ഞു. നവാഗതരായ കുട്ടികൾക്ക് പഠനോപകരണ കിറ്റും മധുരവും വിതരണം ചെയ്തു. 'എന്റെ സ്കൂളിന് എന്റെ ചെടി" എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് കുട്ടികൾ സ്കൂളിലേക്ക് വിവിധ തരത്തിലുള്ള ചെടികൾ സമ്മാനിച്ചു.