
അമ്പലപ്പുഴ : മണ്ഡലത്തിലെ വിവിധയിടങ്ങളിലുണ്ടായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ എച്ച്. സലാം. എം. എൽ .എ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വണ്ടാനം കിഴക്ക്, പടിഞ്ഞാറ്, നീർക്കുന്നം, കാക്കാഴം, പുറക്കാട്, പുന്നപ്ര, കപ്പക്കട കിഴക്ക്, ഗുരുമന്ദിരം, കുതിരപ്പന്തി തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ള പ്രശ്നം ഏറെ രൂക്ഷമായത്. ഹൈവേ നിർമ്മാണത്തെ തുടർന്ന് പൈപ്പ് ലൈനുകൾ പൊട്ടിയ 11 സ്ഥലങ്ങളിൽ രണ്ടു ദിവസത്തിനുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഹൈവേയുടെ കരാർ കമ്പനി അധികൃതർക്ക് നിർദ്ദേശം നൽകി. പരാതികൾക്ക് 24 മണിക്കൂറിനുള്ളിൽ എൻ.എച്ച്.എ. ഐ കരാർ കമ്പനി പരിഹാരം കാണണന്നും, ഇതിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണമെന്നും എം.എൽ.എ നിർദ്ദേശം നൽകി.