ambala

അമ്പലപ്പുഴ: ലോക പരിസ്ഥിതി ദിനത്തിൽ ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കിയും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൾ സലാമും ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഫെഡറൽ ബാങ്ക് ആലപ്പുഴ റീജിയണൽ ഹെഡ് വിപിൻ വി.ഉണ്ണിത്താൻ, ഡോ. അലക്സ് കോശി, ഫെഡറൽ ബാങ്ക് വണ്ടാനം ബ്രാഞ്ച് മാനേജർ നിധീഷ് അർജുനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.