പല്ലന : പല്ലന 128 ാം നമ്പർ എൻ.എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കരയോഗം പ്രസിഡന്റ് മേടയിൽ അനിൽകുമാർ, അദ്ധ്യക്ഷത വഹിച്ചു. ധർമ്മപാലക്കുറുപ്പ്, രാധാകൃഷ്ണൻ, തുളസീധരൻപിള്ള, അരവിന്ദാക്ഷ കൈമൾ, അനിത, അനഘ എന്നിവർ പ്രസംഗിച്ചു.