
ആലപ്പുഴ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ഗവ. സ൪വ്വന്റ്സ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി യു.പി സ്കൂൾ അങ്കണത്തിൽ നഗരസഭ അദ്ധ്യക്ഷ കെ.കെ.ജയമ്മ പ്ലാവിൻ തൈ നട്ട് ഉദ്ഘാടനം നി൪വ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജിജോ ജോസഫ്, വൈസ് പ്രസിഡന്റ് സുമേഷ്. പി.എസ്, ബാങ്ക് ഭരണ സമിതി അംഗങ്ങളായ കെ.ഇന്ദിര,ജെ.ജോളിക്കുട്ടൻ, എസ്.ബിജുരാജ്,ബാങ്ക് ജീവനക്കാരായ സി.ടി.ശ്രീരാമൻ,എം.വി.ശ്രീജിത്ത്,എ.സ്വരരാജ്,തിരുവമ്പാടി യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് മിനി മുഹമ്മദലി എന്നിവ൪ പങ്കെടുത്തു.