s

ആലപ്പുഴ : ഗവ.മുഹമ്മദൻസ് എൽ.പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ''കൂട്ടുകാർക്കൊരു വുക്ഷത്തൈ'' പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ കൂട്ടുകാർക്ക് ഇഷ്ടമുള്ള വുക്ഷങ്ങളുടെ പേര് പരസ്പരം എഴുതി കൈമാറുകയും, അതിൽ തന്റെ കൂട്ടുകാരന് ഏറ്റവും ഇഷ്ടമുള്ള വൃക്ഷത്തൈ കൊണ്ടു വന്ന് കൈമാറുകയും ചെയ്തു. പ്രഥമാധ്യാപകൻ പി.ഡി.ജോഷി പരിപാടി ഉദ്ഘാടനം ചെയ്തു. 'നമ്മുടെ സ്ഥലം, നമ്മുടെ ഭാവി, നാം വീണ്ടെടുപ്പിന്റെ തലമുറ' എന്ന മുദ്രാവാക്യമുൾക്കൊണ്ട് പരിസ്ഥിതി ക്ലബ്ബ്‌ കോ ഓർഡിനേറ്റർ കെ.കെ.ഉല്ലാസ് ക്ലാസ് നയിച്ചു.