
ചെന്നിത്തല: ലോക പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് ചെന്നിത്തല - തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ തേൻവരിക്ക പ്ലാവിനത്തിൽപ്പെട്ട ഒരു വർഷം പ്രായമായ ആയിരത്തോളം തൈകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള വിതരണോദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, ബഹനാൻ ജോൺ മുക്കത്ത്, എം.സോമനാഥൻപിള്ള, കെ.ജി. വേണുഗോപാൽ, ടിനു സേവ്യർ, അനിൽ വൈപ്പുവിള തുടങ്ങിയവർ സംസാരിച്ചു.