ambala

അമ്പലപ്പുഴ : ഈ യുഗം സാഹിത്യ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം സിനിമാതാരം ജയൻ ഗോപിനാഥൻ നായർഉദ്ഘാടനം ചെയ്തു . നന്മ മരം നടുക എന്ന ഉദ്ദേശത്തോടുകൂടി പേര മരത്തിന് കേരളവർമ്മ വലിയകോയി തമ്പുരാൻ എന്ന പേര് നൽകി .കവിയും ഗാനരചയിതാവുമായ ഡോ. അരുൺകുമാർ എസ്.ഹരിപ്പാട് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി .സത്യശീലൻ കാർത്തികപ്പള്ളി , ബി.വിജയൻ നായർ നടുവട്ടം , സുന്ദരേശൻ ,ഗീത എന്നിവർ സംസാരിച്ചു .പ്രകൃതിയെ സംബന്ധിച്ചുള്ള കവിതകൾ ആലപിച്ചു.