sanaiyya

മാന്നാർ : നഫീസത്തുൽ മിസ്‌രിയ ഇസ്ലാമിക്‌ കോളേജിൽ (സനാഇയ്യ) ഒമ്പതാമത് ബാച്ച് കുട്ടികളുടെ പ്രവേശനോത്സവവും പഠനാരംഭവും നടന്നു. കോളേജ് ചെയർമാൻ മാന്നാർ ഇസ്മായിൽ കുഞ്ഞ് ഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജം ഇയ്യത്തുൽ ഖുത്വബഅ സംസ്ഥാന വൈസ് പ്രസിഡന്റ് അസ്സയ്യിദ് ഹദിയത്തുള്ള തങ്ങൾ അൽ ഹൈദ്റൂസി ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഹംസ ഫൈസി സ്വാഗതവും, പതിയാങ്കര ശംസുൽ ഉലമ ഇസ്ലാമിക്‌ കോളേജ് സെക്രട്ടറി സലിം ഫൈസി മുഖ്യപ്രഭാഷണവും നടത്തി. കോളേജ് അദ്ധ്യാപകൻ മൂസാ ബാഖവി, കോളേജ് മാനേജർ ഷഫീഖ് എന്നിവർ സംസാരിച്ചു.