
മാന്നാർ: പൈപ്പ് പൊട്ടി ശുദ്ധജലം ഒഴുകിയതിനെ തുടർന്ന് റോഡ് തോടായി. മാന്നാർ പഞ്ചായത്ത് പതിനേഴാം വാർഡിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന് പടിഞ്ഞാറ് ആണ് ഇന്നലെ വൈകിട്ട് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകിയത്. ശക്തമായി വെള്ളം ഒഴുകിയെത്തിയതോടെ റോഡ് തോടായി മാറി. കുരട്ടിശ്ശേരി വില്ലേജ് ഓഫീസ്, അങ്കണവാടി എന്നിവ സ്ഥിതി ചെയ്യുന്ന പ്രധാന റോഡിൽ വെള്ളം നിറഞ്ഞതോടെ വാർഡ് മെമ്പർ ശാന്തിനി ബാലകൃഷ്ണൻ വാട്ടർ അതോറിറ്റിയെ വിവരം അറിയിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.