ചേർത്തല:താലൂക്ക് മഹാസമാധി ദിനാചരണകമ്മി​റ്റി തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുമായി സഹകരിച്ചു നടത്തുന്ന സൗജന്യ നേത്ര ചികിത്സാക്യാമ്പും, തിമിര ശസ്ത്രക്രിയയും എട്ടിന് നടക്കും. കെ.എസ്.ആർ.ടി.സി ഡിപ്പോക്കു സമീപമുളള്ള സി.വി.കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ ഗുരുദേവ പ്രാർത്ഥനാഹാളിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്.മുൻകൂട്ടി പേരു രജിസ്​റ്റർ ചെയ്യുന്ന 400 പേരെ മാത്രമാണ് പരിശോധിക്കുന്നത്.ശസ്ത്രക്രിയ ആവശ്യമുള്ളവരെ അന്നുതന്നെ പൂർണമായും സൗജന്യമായി തിരുനെൽവേലിയിലേക്ക് കൊണ്ടുപോകും. ഫോൺ: 9946005873,9447716361.