ചാരുംമൂട് : നൂറനാട് ആറ്റുവ വാർഡിൽ ജനകീയാരോഗ്യ കേന്ദ്രം പ്രവർത്തകർ, കുടുംബശ്രീ,മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളികൾ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ഗ്രാമപഞ്ചായത്തംഗം അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. വിവേകാനന്ദാ വിദ്യാപീഠം വിദ്യാലയാങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. ജോസ്കോ ഹോസ്പിറ്റലിലെ വിദ്യാർത്ഥികൾ,ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജിജു , സി.ഡി.എസ് അംഗം ശോഭാ ശ്രീകുമാർ, വിദ്യാലയ സമിതി ആക്ടിംഗ് പ്രസിഡന്റ് ടി.വി. വിശ്വംഭരൻ, സെക്രട്ടറി സന്തോഷ് കാളിമംഗലം, പ്രിൻസിപ്പൽ ആർ.ശാന്തകുമാർ,ടി.രാജശ്രീ എന്നിവർ സംസാരിച്ചു.