photo

ചാരുംമൂട് : നൂറനാട് ഐ.ടി.ബി.പി ക്യാമ്പിൽ കമാൻഡന്റ് വിവേക് പാണ്ഡെയുടെ നിർദ്ദേശപ്രകാരം ലോക പരിസ്ഥിതി ദിനാചരണം നടന്നു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ക്യാമ്പ് പരിസരത്ത് വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. സെക്കൻഡ് ഇൻ കമാൻഡന്റ് മനോരഞ്ജൻ കുമാർ, ഡെപ്യൂട്ടി കമാൻഡന്റുമാരായ പി.മനോജ്, ജെ.പി.അരവിന്ദ്, പഞ്ചായത്തംഗം രജിത അളകനന്ദ, സിവിൽ ഫോറസ്റ്റ് ഓഫീസർമാർ, ഐ.ടി.ബി.പി ജവാൻമാർ എന്നിവർ പങ്കെടുത്തു.