ആലപ്പുഴ: പരിസ്ഥിതി ദിനത്തിൽ ഡി.വൈ.എഫ്.ഐ വൃക്ഷത്തൈകൾ നട്ടു. ആലപ്പുഴ പഴവീട് ഗവ യു.പി സ്‌കൂളിൽ ചടങ്ങ് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവേൽ, ജില്ലാ പ്രസിഡൻറ് എസ്.സുരേഷ് കുമാർ ജോയിന്റ്സെക്രട്ടറി പി.എ.അൻവർ, ആലപ്പുഴ ബ്ലോക്ക് സെക്രട്ടറി ജി.ശ്രീജിത്ത്, സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി മുഹമ്മദലി എന്നിവർ സംസാരിച്ചു