ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ.എസ്.എഫ്.ഇയിലെ ഓഫീസർമാരുടെയും റിട്ട. ചെയ്തവരുടെയും ജീവകാരുണ്യ കലാസാംസ്‌കാരിക സംഘടനയായ കൈത്താങ്ങ് ,പരിസ്ഥിതി പ്രതിജ്ഞയും പച്ചക്കറി തൈ,വിത്ത് എന്നിവ വിതരണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി.സാബു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡൻറ് കെ. ഷൈലജാ ഭായി അദ്ധ്യക്ഷത വഹിച്ചു. ചേർത്തലയിലെ യുവകർഷകനായ കെ. ജി.രാജേഷ് പരിസ്ഥിതി ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി പി.വിനീതൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഇക്ബാൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ജെ.വിൽഫ്രെഡ് സ്വാഗതവും കൈത്താങ്ങ് ജില്ലാ ട്രഷറർ പി. എസ്. പ്രമോദ് നന്ദിയും പറഞ്ഞു.