ചാരുംമൂട് : താമരക്കുളം വി.വി.എച്ച്.എസ് എസ്.എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കായംകുളം ക്ലസ്റ്റർ തല പരിസ്ഥിതി ദിനാഘോഷവും റാലിയും നടത്തി. സ്കൂൾ പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ പരിസ്ഥിതിദിന റാലി ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷത്തൈ വിതരണോദ്ഘാടനം ടി.രാജീവ് നായർ നിർവ്വഹിച്ചു.ഡോ.പ്രേംലാൽ പരിസ്ഥിതിദിന സെമിനാർ നയിച്ചു. എൻ.എസ്.എസ് കായംകുളം ക്ലസ്റ്റർ പി.എ.എസി എം.ജയിംസ് എൻ.എസ്.എസ് സന്ദേശം നൽകി. എൻ .എസ്. എസ് പ്രോഗ്രാം ഓഫീസർ കെ.രഘുകുമാർ, എച്ച്.എം സഫീനാ ബീവി, പി.റ്റി.എ വൈസ് പ്രസിഡന്റുമാരായ രതീഷ് കുമാർ കൈലാസം, സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലാബീവി, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എൽ .സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.