മാവേലിക്കര: കേരള മണ്ണാൻ സഭ ചെറുകോൽ 48ാം നമ്പർ ശാഖ കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും നടത്തി. കെ.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.വിദ്യാധരൻ അധ്യക്ഷനായി. പ്ലസ് ടു പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ സാന്ദ്ര സുനിൽ, എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആര്യ പ്രസന്നൻ എന്നിവർക്ക് കെ. കെ പങ്കജാക്ഷിയുടെ സ്മരണാർത്ഥം കെ.ശശിധരൻ ക്യാഷ് അവാർഡ് നൽകി. പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി അജിത് കെ.എൻ റിപ്പോർട്ടും ട്രഷറർ രമാ ഗോപിനാഥ് കണക്കും അവതരിപ്പിച്ചു.