a

മാവേലിക്കര: മാവേലിക്കര നഗരസഭയിലെ കോൺഗ്രസ് ജനപ്രതിനികൾ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മാവേലിക്കര ശ്രീബുദ്ധ സ്മാരകത്തിൽ പൂന്തോട്ടം നിർമ്മിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനിവർഗീസ് അദ്ധ്യക്ഷനായി. കെ.ഗോപൻ, നൈനാൻ.സി.കുറ്റിശേരിൽ, കെ.വി.ശ്രീകുമാർ,ടി.കൃഷ്ണകുമാരി, ലളിത രവീന്ദ്രനാഥ്, സജീവ് പ്രായിക്കര, ശാന്തി അജയൻ, മനസ് രാജൻ, ജസ്റ്റിൻ സൺ പാട്രിക് എന്നിവർ സംസാരിച്ചു.