മാവേലിക്കര: കർഷക സംഘം മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ടി.ടി.ഐ കോമ്പൗണ്ടിൽ ഫല വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ അഡ്വ.ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം മുരളി തഴക്കര, ഏരിയ പ്രസിഡന്റ്‌ വി.മാത്തുണ്ണി, ഏരിയ സെക്രട്ടറി അഡ്വ.കെ.സജികുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഡി.പങ്കജാക്ഷൻ, ഉമ്മൻ നൈനാൻ, രോഹിണി വിജയൻ, കെ.ആർ.രാജീവ്‌, ശശി, ഹരികുമാർ എന്നിവർ പങ്കെടുത്തു.