ghh

ഹരിപ്പാട്: അകംകുടി ശ്രീനാരയണ ധർമ്മസേവാ സംഘത്തിന്റെ 35-ാംമത് വാർഷികം ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.കെ .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ആർ.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജില്ലാ പഞ്ചയത്ത് അംഗം ടി.എസ് താഹ അനുമോദിച്ചു. വാർഡ് കൗൺസലർ ശ്രീവിവേക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിശ്വകുമാർ സ്വാഗതവും പ്രദീപ് നന്ദിയും പറഞ്ഞു. സെക്രട്ടറി സുരേന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.