കറ്റാനം : പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സമൃദ്ധി 2024, ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ബോധ്യം നൽകുന്ന പ്രോഗ്രാമാണ് സമൃദ്ധി. മാവേലിക്കര രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ഡാനിയൽ തെക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ടി.മോഹൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജ്യോതി മറിയം എബ്രഹാം, മുൻ പ്രോഗ്രാം ഓഫീസർ സി.ടി.വർഗീസ്, ഷേർളി തോമസ്,വോളന്റീർ ലീഡർ ധനശ്രീ,അബിയ എന്നിവർ സംസാരിച്ചു. നിള ആർ.നായർ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു. 500 വീടുകളിൽ വൃക്ഷത്തൈ നൽകുന്ന പ്രോഗ്രാം മദർ പി.ടി.എ പ്രസിഡന്റ് സ്മിത അനിലിന് വൃക്ഷത്തൈ നൽകി നിർവഹിച്ചു. സമൃദ്ധി 2024 ബോധവൽക്കരണ ക്ലാസ് മുൻ ജില്ലാ പഞ്ചായത്ത് അംഗം വിശ്വൻ പടനിലം നയിച്ചു.