ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷവും പരിസ്ഥിതിസന്ദേശവുമുൾകൊള്ളുന്ന ഫോട്ടോഗ്രഫി പ്രദർശനവും നടന്നു. മുട്ടം എൽ.പി. എസിലെ വിദ്യാർത്ഥികൾ അദ്ധ്യാപക പ്രദർശനഗാലറി സന്ദർശിച്ചു. ഫോട്ടോപ്രദർശനം വാർഡ് മെമ്പർ കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. ടി.വി.വിനോബ് അദ്ധ്യക്ഷനായി. പ്രൊഫ.ആർ.അജിത് സ്വാഗതം പറഞ്ഞു.കെ. വിശ്വപ്രസാദ് പരിസ്ഥിതി സന്ദേശം നൽകി. എൻ. കരുണാകരൻ,ഡി.ശശി,നൗഷാദ്, അദ്ധ്യാപിക ഷീബ എന്നിവർ സംസാരിച്ചു.