ghh

ഹരിപ്പാട്: മുട്ടം കണിച്ചനല്ലൂർ ഗവ.എൽ.പി സ്കൂളിൽ വിജ്ഞാനവികാസിനി വായനശാലയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. പരിസ്ഥിതി പ്രവർത്തകനും വനമിത്ര പുരസ്കാര ജേതാവുമായ ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാനവികാസിനി വായനശാലയുടെ പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു.രഘു കളത്തിൽ, ജഗദീഷ് ഏവൂർ, ജയചന്ദ്രൻ, സജി കുര്യൻ, ആൻസി, ലത, വിശാൽ, ശശാങ്കൻ എന്നിവർ സംസാരിച്ചു.