
വള്ളികുന്നം: വള്ളികുന്നം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലും ജനപ്രതിനിധികൾ ഫലവൃക്ഷതൈ നടീൽ നടത്തി. പഞ്ചായത്ത് തല നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ നിഖിൽ ആർ.പിള്ള, കൃഷി അസിസ്റ്റന്റുമാരായ ജിനേഷ് കുമാർ, സിദ്ധിക്ക്, ഷബീർ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. പച്ചക്കറി വിത്ത് പാക്കറ്റുകളും ഇരുന്നൂറോളം ഫലവൃക്ഷ തൈകളും വിതരണം ചെയ്തു.