മുഹമ്മ: കായിപ്പുറം ആസാദ് മെമ്മോറിയൽ എൽ.പി സ്കൂളിൽ പരിസ്ഥിതിദിനക്ലാസും പോസ്റ്റർനിർമ്മാണവും നടത്തി. സീനിയർ അദ്ധ്യാപകൻ എൻ. ഷിജു ടി. ബി. ബുഷ്റമോൾ, എൻ. വി. തുഷാര, ബി. പ്രീതമോൾ എന്നിവർ സംസാരിച്ചു.

മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷ പ്രവർത്തനങ്ങളുടെ ഭാഗമായി മരം ഒരു വരം എന്ന പേരിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു . തണ്ണീർമുക്കം തെക്ക് വില്ലേജ് ഓഫീസ്, മുഹമ്മ പൊലീസ് സ്റ്റേഷൻ, എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടു .