photo

ചേർത്തല: കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടു പോകുകയായിരുന്ന കയറിൽ തട്ടി തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് 4ാം വാർഡ് ഇലങ്ങാട്ട് പരേതനായ ബാബുവിന്റെ മകൻ കിച്ചു (24) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6ന് അർത്തുങ്കൽ പള്ളിക്ക് മുന്നിലായിരുന്നു അപകടം. കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടു പോകുകയായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനെ തുടർന്ന് കിച്ചുവിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് അർത്തുങ്കൽ പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കിച്ചുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: സിന്ധു. സഹോദരി:അഞ്ജന.