sdg

മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് ചെട്ടികാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ,​ സർവ്വോദയപുരം സബ് സെന്ററിന്റെ ചുറ്റു മതിൽ അപകട ഭീഷണിയിൽ.കാലപ്പഴക്കം മൂലം മതിലിന്റെ കരിങ്കൽ ഫൗണ്ടേഷൻ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പല സ്ഥലത്തും ഇഷ്ടിക ഇളകിമാറി പല ഭാഗത്തും ആലുകൾ വളർന്നിട്ടുണ്ട്.കൂടാതെ മതിലും ഫൗണ്ടേഷനുമായുള്ള ബന്ധം വിട്ട് വഴിയിലേക്ക് ചാഞ്ഞു നിൽക്കുകയാണ്.ഈ വഴിയിലൂടെ ആറു കുടുംബങ്ങൾ സഞ്ചരിക്കുന്നുണ്ട്. ഫൗണ്ടേഷന്റെ വിടവുകളിൽ പാമ്പുകളുടെ ആവാസ കേന്ദ്രം കൂടിയായതോടെ ഇതുവഴി സഞ്ചരിക്കാനും പ്രദേശവാസികൾക്ക് ഭയമാണ്.