ചേർത്തല: വാരനാട് ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഭക്തജനപങ്കാളിത്തത്തോടെ കൊമ്പനാനയെ വാങ്ങി സമർപ്പിക്കുന്നതിനായുള്ള ധനസമാഹരണം ഇന്ന് തുടങ്ങും. രാവിലെ 9ന് ക്ഷേത്രാങ്കണത്തിൽ ചേരുന്ന സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് കെ.എൻ.ഉദയവർമ്മ അദ്ധ്യക്ഷനാകും. ക്ഷേത്രം തന്ത്റി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. കടക്കരപ്പള്ളി ശ്രീപത്മത്തിൽ ബാലകൃഷ്ണ കർത്താ, വാരനാട് മ​റ്റത്തിൽ സുരേഷ്‌കുമാർ എന്നിവർ ആദ്യ സംഭാവനകൾ

നൽകും.