
പുന്നപ്ര: മാർ ഗ്രിഗോറിയോസ് ഇടവക മാതൃവേദി പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി.
വികാരി ഫാ.അനിൽ കരിപ്പിംങ്ങാപുറം പള്ളി പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.
പരിസ്ഥിതി സമ്മേളനത്തിൽ പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. ഫാ.മാത്യു മുല്ലശ്ശേരി ,പി.ടി. കുരുവിള പുത്തൻപുരയ്ക്കൽ, ജേക്കബ് ജോസഫ് വാഴക്കൂട്ടത്തിൽ,എം.ജെ. തോമസ്‌കുട്ടി മുട്ടശ്ശേരി, ബൈജു ജോസഫ് തൈപ്പാട്ടിൽ ,ജിജി മാത്യു പനച്ചിക്കൽ, മേരിക്കുട്ടി ജയ്‌ഡെയിൽ, ബേബിച്ചൻ കണ്ണാട്ടുമഠം,ആന്റപ്പൻ വേലിക്കകം എന്നിവർ സംസാരിച്ചു.