
അമ്പലപ്പുഴ: ചികിത്സാ പിഴവുമൂലം മനു - സൗമ്യ ദമ്പതികളുടെ നവജാത ശിശു മരിക്കാനിടയായ 'ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിൽ ബി.ജെ.പി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. എച്ച്.സലാം എം.എൽ.എ വണ്ടാനം ആശുപത്രിയെ പാവപ്പെട്ടവരുടെ കുരുതിക്കളമായി മാറ്റിയിരിക്കുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു ക്കൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു.ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് അദ്ധ്യക്ഷനായി . ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, സെൽ കോ-ഓർഡിനേറ്റർ അഡ്വ.കെ.വി.ഗണേഷ് കുമാർ, ഓ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽ പാഞ്ചജന്യം, സന്ധ്യ സുരേഷ്, ജില്ലാ കമ്മിറ്റി അംഗം രേണുക ശ്രീകുമാർ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ അജി.പി.അനിഴം, ജ്യോതി ലക്ഷ്മി, മോർച്ച ഭാരവാഹികളായ എസ്. അരുൺ, ആദർശ് മുരളി, ലെതിൻ കളപ്പുരയ്ക്കൽ, സേതു കരുമാടി,മഞ്ജു ഷാജി,ഭാരവാഹികളായ രാജേഷ് വണ്ടാനം, സനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.