ആലപ്പുഴ: കുടുംബശ്രീ ജില്ല മിഷൻ സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി.) ഭാഗമായി വെളിയനാട് ബ്ലോക്കിലെ ബി.ആർ.സി ഓഫീസിലേക്ക് ആറുമാസ താത്കാലിക ഒഴിവിലേക്ക് അക്കൗണ്ടന്റിനെ നിയമിക്കും.കമ്പ്യൂട്ടർ പരിജ്ഞാനവും കൊമേഴ്‌സ് ബിരുദവുമുള്ള സ്ഥിര താമസക്കാരയവർക്ക് അപേക്ഷിക്കാം. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. ടാലി, ടൂവീലർ പരിജ്ഞാനം അഭികാമ്യം. അപേക്ഷ, ബയോഡേറ്റ, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കോപ്പി, സി.ഡി.എസിന്റെ സാക്ഷ്യപത്രം എന്നിവ 13 ന് വൈകിട്ട് അഞ്ചിന് മുമ്പ് നേരിട്ടോ തപാൽ വഴിയോ എത്തിക്കണം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. വിലാസം: ഡിസ്ട്രിക്റ്റ് മിഷൻ കോഓർഡിനേറ്റർ കുടുംബശ്രീ, വലിയകുളം, ആലിശ്ശേരി വാർഡ്, ആലപ്പുഴ 688001. ഫോൺ: 9400920199. അപേക്ഷയുടെ പുറത്ത് ആർ.കെ.ഐ - ഇ.ഡി.പി വെളിയനാട് അക്കൗണ്ടന്റ് അപേക്ഷ എന്ന് ചേർക്കുക. കൂടുതൽ വിവരങ്ങൾക്ക് അതാത് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം.