ആലപ്പുഴ: കേരള സർക്കാരിന്റെ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പ്രമുഖ സോഫ്റ്റ് വെയർ കമ്പനിയായ ടെക്ജൻഷ്യയുമായി ചേർന്ന് നടത്തുന്ന, ഫുൾ-സ്റ്റാക്ക് ഡെവലപ്പർകോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബി.ടെക്, ഡി.സി.എ, എം.ടെക്, എം.സി.എ. തുടങ്ങി കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പാഠ്യ വിഷയമായുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15 വരെ . വിശദ വിവരങ്ങൾക്ക് csp.asapkerala.gov.inൽ. ഫോൺ: 9495999680, 8078069622, 6282095334.