ആലപ്പുഴ : മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്ന രോഗികൾ മരിക്കുന്നത് തുടർക്കഥയായ സാഹചര്യത്തിൽ ആരോഗ്യമന്ത്രി ഉടൻ ആശുപത്രി സന്ദർശിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആരോഗ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. .നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കെ.സി. വേണുഗോപാൽ മന്ത്രിയുമായി ഫോണിൽ ആശയവിനിമയംനടത്തി.

സമാന സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.

ആശുപത്രി സന്ദർശിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകിയതായി എം.പി അറിയിച്ചു.