
ഹരിപ്പാട്: ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതിദിനാഘോഷത്തിൽ 1964 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയായ ' സമ്മർ ഒഫ് 64' , ഹെഡ്മാസ്റ്റർ എസ്.ശശികുമാറിനെ ആദരിച്ചു. കൂട്ടായ്മ മുഖ്യ സംഘാടകൻ കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ.നമ്പിയാണ് ഹെഡ്മാസ്റ്റർ എസ്. ശശികുമാറിനെ മൊമെന്റോ നൽകി ആദരിച്ചത്. ആർ.ശങ്കരനാരായണൻ അദ്ധ്യക്ഷനായി. കെ.രവീന്ദ്രൻ പിള്ള , ടി.ജെ.തോമസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപികമാരായ നന്ദിത രശ്മി സ്വാഗതവും ഡയോണിയ നന്ദിയും പറഞ്ഞു.