ചേർത്തല : കെ ടെക്റ്റ് 2023 പരീക്ഷയിൽ ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി,എസ്.എൻ.എം.എം ജി.ബി.എച്ച്.എസ്.എസ് ചേർത്തല എന്നീ സ്കൂളുകളിൽ പരീക്ഷയെഴുതി വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം 11,12 തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. ഹാൾ ടിക്കറ്റിന്റെ അസൽ ഹാജരാക്കണം.