
മാന്നാർ: യുവാക്കൾ സാമൂഹിക പ്രതിബന്ധത ഉള്ളവരായി മാറേണ്ടത് കാലഘട്ടത്തിന് അനിവാര്യമാണെന്ന് മാത്യൂസ് റമ്പാൻ പറഞ്ഞു. കുട്ടമ്പേരൂർ വൈ.എം.സി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൈ.എം.സി.എ സ്ഥാപക ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടമ്പേരൂർ വൈ.എം.സി.എ പ്രസിഡന്റ് മാത്യൂ ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു. സബ് റീജിയൺ ചെയർമാൻ ജോസഫ് ജോൺ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാക്കോ, ജോജി ജോർജജ്, ചാക്കോ ഉമ്മൻ, തോമസ് ജോൺ, സുജിത്ത് പല്ലാട്ടുശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.