ഹരിപ്പാട്: ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിൽ ഏകദിന ശില്പശാല 9ന് രാവിലെ 9ന് ഹരിപ്പാട് മിഷൻ സെന്ററിൽ നടക്കും. സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ അലിയാർ.എം.മാക്കിയിൽ അധ്യക്ഷനാകും.