ഹരിപ്പാട്: കേരള തണ്ടാൻ മഹാസഭ കാർത്തികപ്പള്ളി താലൂക്ക് മുതുകുളം വടക്ക് 296-ാം നമ്പർ ശാഖയിൽ ഉന്നത വിജയികളെ അനുമോദിച്ചു. പഠനോപകരണ വിതരണവും നടന്നു. ശാഖാംഗമായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.അനിൽകുമാറിനെ ആദരിച്ചു. ശാഖ പ്രസിഡന്റ് വി.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.അനിൽകുമാർ, ശാഖ സെക്രട്ടറി ആർ.ശിവദാസൻ, സുശീലാമ്മ ദനൻ, എം.ശാന്തകുമാർ എന്നിവർ പഠനോപകരണ വിതരണത്തിന് നേതൃത്വം നൽകി. എ.പത്മനാഭൻ ,സീനാ രാജൻ, അനുഗ്രഹ, അനിൽ, ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു.