മാവേലിക്കര : വൈ.എം.സി.എ ആലപ്പുഴ സബ് റീജിയൻ വാർഷിക സമ്മേളനം മാവേലിക്കര പനച്ചമൂട് വൈ.എം.സി.എയിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസന അധിപൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്യോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.റ്റി.ചെറിയാൻ അദ്ധ്യക്ഷനായി. നാഷണൽ ട്രഷറർ റെജി ജോർജ് ഇടയാറൻമുള മുഖ്യപ്രഭാഷണം നടത്തി. റിജണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ പ്രതിഷ്ഠാ ശുശ്രുഷക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗത്തിൽ അഡ്വ.വി.സി.സാബു, അഡ്വ.ജോസഫ് ജോൺ, തോമസ് സഖറിയ, ബേബിചെറിയാൻ, അഡ്വ.സജി തമ്പാൻ, കെ.റ്റി.ചെറിയാൻ, ഷൈനി തോമസ്, എം.ജി.വർഗ്ഗീസ്, അജി സാമുവൽ, നിയുക്ത ചെയർമാൻ എബ്രഹാം പി.ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.