
മുഹമ്മ : മുഹമ്മ കരപ്പുറം കക്കാ വ്യവസായ സഹകരണ സംഘത്തിന്റെ (എ 144) നേതൃത്വത്തിൽ സംഘാംഗങ്ങളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ വിതരണോദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനായി. വി.പി.ചിദംബരൻ, സി.കെ.ചിദംബരൻ, പി.ബി.ശശിധരൻ,കെ.കെ.മോഹനൻ, കെ.ടി.ജോമോൻ,കെ.സി.ബാജി, എം.സാബു, സെക്രട്ടറി കെ.വി.വിനയൻ, മുൻ സെക്രട്ടറി അജയൻ എന്നിവർ സംസാരിച്ചു.