പൂച്ചാക്കൽ: സാന്ത്വ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള പൂച്ചാക്കൽ മെഡി ഹബ് നാളെ ഉദ്ഘാടനം ചെയ്യും.
കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ആരോഗ്യരംഗത്ത് സേവനങ്ങൾ നൽകുന്നതിനാണ് മെഡി ഹബ് ലക്ഷ്യമിടുന്നത്.
ലബോറട്ടറി പരിശോധനകൾ, അൾട്രാസൗണ്ട് സ്‌കാനിംഗ്, ഒ.പി ക്ലിനിക്, ആംബുലൻസ് സൗകര്യം, ഫ്രീസർ, പെയ്ഡ് ഹോംനേഴ്സ് തുടങ്ങിയ നിരവധി സേവനങ്ങളാണ് സാന്ത്വനം സൊസൈറ്റി നൽകുന്നത്. സാധാരണ നിരക്കുകൾക്ക് പുറമേ പ്രിവിലേജ് കാർഡ് വഴി പത്ത് ശതമാനം മുതൽ 40 ശതമാനം വരെ ഇളവുകൾ നൽകും.
നാളെ വൈകിട്ട് മൂന്നിന് പൂച്ചാക്കൽ തെക്കേക്കരയിൽ സുഭാഷിണി ടവറിൽ മന്ത്രി സജി ചെറിയാൻ മെഡി ഹബ് പ്രവർത്തോദ്ഘാടനം നിർവഹിക്കും. ചെയർമാൻ അഡ്വ.കെ.പ്രസാദ് അദ്ധ്യക്ഷനാകും. സെക്രട്ടറി ബി.വിനോദ് സ്വാഗതം പറയും.മന്ത്രി പി.പ്രസാദ് അൾട്രാസൗണ്ട് സ്‌കാനിങ് സെന്റർ ഉദ്ഘാടനം ചെയ്യും. അഡ്വ.എ.എം ആരിഫ് മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം നിർവഹിക്കും. ദലീമ ജോജോ എം.എൽ.എ ഒപ്ടിക്കൽ സ് ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ ലാബ് ഉദ്ഘാടനവും കെ.എസ്.ഡി.പി ചെയർമാൻ സി.ബി ചന്ദ്രബാബു പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനവും കെ.എസ്.ബി.സി.ഡി.സി എം.പി എം. അഞ്ജന ആംബുലൻസ് ഫ്ളാഗ് ഓഫും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഫോട്ടോ അനാച്ഛാദനവും നിർവഹിക്കും, ബി.വിനോദ്, എൻ.ആർ ബാബുരാജ്, പി.ഷാജി മോൻ, പി.എം പ്രമോദ്, പി.ജി മുരളീധരൻ, കെ.പി പ്രതാപൻ എന്നിവർ പങ്കെടുക്കും.