sc

ചേർത്തല : എസ്.എൻ.ഡി.പി യോഗം 519ാം നമ്പർ തൈക്കൽ ശാഖയിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവർക്ക് സ്വർണ്ണ മെഡൽനൽകി. പഠനോപകരണ വിതരണവും നടന്നു. ചടങ്ങ് ചേർത്തല യൂണിയൻ ചേർത്തല മേഖലാ ചെയർമാൻ കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ എം.പി.നമ്പ്യാർ അധ്യക്ഷത വഹിച്ചു. കവി രാജീവ്‌ ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷിബു പഠനോപകരണങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി കെ.ജി.ശശിധരൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ എസ്.മോഹനൻ നന്ദിയും പറഞ്ഞു.

ക്യാപ്ഷൻ

എസ്.എൻ.ഡി.പി യോഗം 519ാം നമ്പർ തൈക്കൽ ശാഖയിൽ അനുമോദനയോഗം ചേർത്തല യൂണിയൻ ചേർത്തല മേഖലാ ചെയർമാൻ കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്യുന്നു