
മുഹമ്മ: ശ്രീരാമകൃഷ്ണ ഗ്രാമ സേവാസമിതിയുടെയും എസ്.എൽ പുരം ഗാന്ധി സ്മാരക ഗ്രാമ സേവാകേന്ദ്രത്തിന്റെയും സഹകരണത്തോടെ ആലപ്പുഴ ജില്ലാ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ നേതൃത്വത്തിൽ നടന്ന സാമൂഹ്യ വികസന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഗാന്ധി സ്മാരക ഗ്രാമ സേവാ പ്രസിഡന്റ് രവി പാലത്തുങ്കൽ നിർവ്വഹിച്ചു. നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഫാ. സാംസൺ ആഞ്ഞിലി പ്പറമ്പിൽ അദ്ധ്യക്ഷനായി. സ്ത്രീകൾക്കായി ആധുനിക രീതിയിലുള്ള കോഴിക്കൂടുകൾ, തയ്യൽ മെഷീൻ , ഇരുചക്ര വാഹനങ്ങൾ, വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ എന്നിവ 50 ശതമാനം സാമ്പത്തിക സഹായത്തോടുകൂടി നൽകുന്നതാണ് പദ്ധതി. കർഷകർക്കായി കാർഷികോപകരണങ്ങളും ജൈവ വളങ്ങളും നൽകും. ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം ജനറൽ സെക്രട്ടറി പി എസ് മനു , ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജ് ഡയറക്ടർ ശാന്തി രാജ് , സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് , ജയശ്രീ ഷാജി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശിവജി ചാരങ്കാട്ട് സ്വാഗതവും ട്രഷറർ ഡി.ശശി നന്ദിയും പറഞ്ഞു.