
മാന്നാർ : ലയൺസ് ക്ലബ് ഒഫ് കടപ്രയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. ലയൺസ് ക്ലബ് ഒഫ് കടപ്രയുടെ പ്രസിഡന്റ് പി.ബി.ഷുജാ അദ്ധ്യക്ഷത വഹിച്ചു. നായർ സമാജം ബോയ്സ് സ്‌കൂൾ പ്രഥമാദ്ധ്യാപിക സുജ.എ.ആർ, സെന്റ്‌മേരീസ് ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ വി.എ.ബെനു ഐപ്പ്, ലയൺസ് ക്ലബ് ഓഫ് കടപ്രയുടെ സെക്രട്ടറി വിനു ഗ്രീത്തോസ്, ട്രഷറർ ലിജോ പുളിമ്പള്ളിൽ, അഡ്മിനിസ്ട്രേറ്റർ ഹരികൃഷ്ണൻ പിള്ള, പ്രശാന്ത് പി, കെ.യു. അനിൽകുമാർ, ബിജു ചേക്കാസ്, സിജി ഷുജാ, വർഗീസ്, ലിഖി അനിൽ എന്നിവർ സംസാരിച്ചു.