മാവേലിക്കര: കേരളത്തിൽ ഒരു പുതിയ കാർഷിക വിപ്ലവത്തിന് തുടക്കം കുറിക്കുന്ന പ്രവർത്തനങ്ങളാണ് കിസാൻ സമൃദ്ധി കേരളയിലൂടെ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നതെന്ന് ഭാരതീയ കിസാൻ സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. അനിൽ വൈദ്യമംഗലം പറഞ്ഞു. മാവേലിക്കര ബ്ലോക്കിൽ നിന്ന് കിസാൻ സമൃദ്ധി കേരളയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന കർഷക കൂട്ടായ്മകളുടെ സംയുക്ത സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതീയ കിസാൻ സംഘം ജില്ലാ വൈസ് പ്രസിഡന്റ് സാജൻ ഭരണിക്കാവ് അദ്ധ്യക്ഷനായി. നബാർഡ് ജില്ലാ മാനേജർ ടി.കെ .പ്രേംകുമാർ ക്ലാസെടുത്തു. ഭാരതീയ കിസാൻ സംഘം ജില്ലാ ജനറൽ സെക്രട്ടറി വി.ശിവരാജൻ, പ്രകൃതി കൃഷി പ്രചാരകൻ കെ.എം ഹിലാൽ, സമ്മിശ്ര കൃഷി സംരംഭക ഷീജാ അനുരാജ്, കിസാൻ സമൃദ്ധി കേരള ബോർഡ് മെമ്പർ പി.എസ് സുരേഷ്, സി.മനോജ്, ഉണ്ണികൃഷ്ണപിള്ള, പി.ജി.സുഗതൻ, എസ്.നീതു, ബിന്ദു സുഭാഷ്, സിന്ധു, സുനിജ സാജൻ എന്നിവർ സംസാരിച്ചു.