അരൂർ : അരൂർ - തോപ്പുംപടി സംസ്ഥാന പാതയിലെ അരൂർ മുക്കത്ത് പാവുമ്പായിൽ ക്ഷേത്രത്തിനു മുന്നിൽ വീണ്ടും വാഹനാപകടം. .ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ടാങ്കർ ലോറി റോഡിൽ നിന്ന് തെന്നിമാറി എതിർ വശത്തേക്ക് പാഞ്ഞുകയറി അസാം സ്വദേശിയായ യുവാവ് ഇവിടെ മരിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലോടെയാണ് രണ്ടാമത്തെ അപകടമുണ്ടായത്. യൂ ടേൺ എടുക്കുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് തെക്കുഭാഗത്തുനിന്ന് അരൂർ മുക്കത്തെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്ക് വരികയായിരുന്ന സീഫുഡ് കമ്പനിയിലെ ജീവനക്കാരായ അന്യ സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു . രൂപേഷ് കുമാർ എന്നയാൾക്കാണ് പരിക്കേറ്റത്. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.